യു എസ്സിലെ എല്‍ ജി ബി ടി ക്യു നയം മുസ്ലിം പണ്ഡിതര്‍ പ്രസ്താവനയിറക്കി
മുസ്ലിം സമൂഹത്തിനു മേല്‍ ഇതര ലൈംഗിക കാഴ്ചപ്പാടുകള്‍ അടിച്ചേല്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നോര്‍ത്ത് അമേരിക്കയിലെ ഇസ്ലാമിക പണ്ഡിതന്മാര്‍ പ്രസ്താവനയിറക്കി. കുട്ടികള്‍ക്ക് മാതാധിഷ്ഠിത ധാര്‍മിക പാഠങ്ങള്‍ നല്കാനുള്ള അവകാശങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ക്കു നേരെ ജാഗ്രത പാലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ‘എല്‍ ജി ബി ടി ക്യൂ പ്രത്യയശാസ്ത്രത്തെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടി ചില മത വിഭാഗങ്ങള്‍ മതത്തിന്റെ അടിസ്ഥാന തത്വങ്ങളെ പുനര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നതായി പണ്ഡിതര്‍ ആരോപിച്ചു. ശൈഖ് തമീം അഹ്മദി, ഡോ. ശൈഖ് ഹാതിം അല്‍ഹാജ്, ഡോ. ശൈഖ് സലാഹ് അല്‍ സാവി, പ്രൊഫ. ഒവാമിര്‍ അന്‍ജൂം തുടങ്ങി നൂറോളം പണ്ഡിതന്മാരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.