ഹിന്ദുത്വയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതിന് അല്‍ജസീറക്ക് വിലക്ക്
ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതിന് അല്‍ജസീറക്ക് അലഹാബാദ് ഹൈക്കോടതിയുടെ വിലക്ക്. ലൈവ് ലോ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ‘കിറശമ…ണവീ ഘശ േവേല എൗലെ?’ എന്നാണ് ഡോക്യുമെന്ററിയുടെ തലക്കെട്ട്. മുസ്‌ലിംകള്‍ക്കെതിരായി നടക്കുന്ന സംഘ്പരിവാര്‍, ഹിന്ദുത്വ ശക്തികളുടെ അതിക്രമങ്ങളെക്കുറിച്ചാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ജൂണ്‍ മൂന്നിനാണ് ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ജസീറ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഡോക്യുമെന്ററി പുറത്തുവിട്ടത്. സുരേഷ്‌കുമാര്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഡോക്യുമെന്ററി രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ പൊരുത്തക്കേട് സൃഷ്ടിക്കുകയും രാജ്യത്തിന്റെ അഖണ്ഡതയെ ഭീഷണിപ്പെടുത്തുന്നതാണെന്നും ഹരജിയില്‍ അവകാശപ്പെട്ടിരുന്നു. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കാനും അതുവഴി ഇന്ത്യന്‍ ഭരണകൂടത്തിന്റെ മതേതര ഘടനയെ നശിപ്പിക്കാനും ഈ ചിത്രം സാധ്യതയുണ്ടെന്നും പര വാദിച്ചു. ഇന്ത്യയിലെ മുസ്‌ലിം സമൂഹം ഭീതിയില്‍ കഴിയുന്നതായി ഇതില്‍ ചിത്രീകരിക്കുന്നുവെന്നും വിദ്വേഷം സൃഷ്ടിക്കുന്ന ‘വിനാശകരമായ ആഖ്യാനം’ ആണ് ഇതില്‍ അവതരിപ്പിക്കുന്നുവെന്നും അച്ചടി, സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് താന്‍ മനസ്സിലാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു. ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അവകാശം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്ന് ജസ്റ്റിസുമാരായ അശ്വനി കുമാര്‍ മിശ്ര, അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് പറഞ്ഞു.