28 Wednesday
January 2026
2026 January 28
1447 Chabân 9

വേണം ലഹരിക്കെതിരെ ശക്തമായ നടപടികള്‍

അന്‍വര്‍, മദാറുല്‍ഹുദ

സാക്ഷര കേരളം എന്ന് നാം ഓമനപ്പേരിട്ട് വിളിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാമ്പസുകളും വിദ്യാലയ പരിസരങ്ങളും ഇന്ന് ലഹരിവേട്ടക്കാരുടെ പിടിയിലാണ്. വളര്‍ന്നുവരുന്ന വിദ്യാര്‍ഥി തലമുറയില്‍ ലഹരിവിപണനം നടത്തി പണം കൊയ്യുന്നവര്‍ കേരളത്തില്‍ അധികരിച്ചിരിക്കുന്നു. ഇതിനൊരറുതി വേണം. വിദ്യാര്‍ഥികള്‍ നാളെയെ പടുത്തുയര്‍ത്തേണ്ടവരാണ്. അവര്‍ ലഹരിക്ക് അടിപ്പെട്ടു പോയാല്‍ അത് നമ്മുടെ നാടിന്റെ വളര്‍ച്ചയ്ക്കു വിലങ്ങുതടിയാകും. കാമ്പസുകളിലും വിദ്യാലയ പരിസര പ്രദേശങ്ങളിലും ലഹരിവിപണനം നടക്കുന്നുണ്ടോയെന്ന് അധികൃതര്‍ കുറേക്കൂടി കര്‍ശനമായി അന്വേഷിക്കേണ്ടിയിരിക്കുന്നു.

Back to Top