1921 മലബാര്‍ സമരം: അഞ്ചാം വാള്യം പ്രകാശനം ജൂണ്‍ 25ന് തൃശൂരില്‍

കോഴിക്കോട്: യുവത ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 1921 മലബാര്‍ സമരം ആറ് വാള്യങ്ങളില്‍ എന്ന ഗ്രന്ഥപരമ്പരയിലെ അഞ്ചാം വാള്യം ‘ആവിഷ്‌കാരങ്ങളുടെ ബഹുസ്വരത’ പ്രകാശനം ജൂണ്‍ 25 ഞായറാഴ്ച വൈകീട്ട് 04.30ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കും.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ പുസ്തകം പ്രകാശനം ചെയ്യും. ഗ്രന്ഥപരമ്പരയുടെ ജനറല്‍ എഡിറ്റര്‍ ഡോ. കെ കെ എന്‍ കുറുപ്പ്, അഞ്ചാം വാള്യം എഡിറ്റര്‍മാരായ ഡോ. ഉമര്‍ തറമേല്‍, ഡോ. ജി ഉഷാകുമാരി, എഴുത്തുകാരന്‍ പി എസ് മനോജ് കുമാര്‍, തൃശൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഒ രാധിക, കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് എം അബ്ദുല്‍ജബ്ബാര്‍, എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ, ഗ്രന്ഥപരമ്പരയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. സി എ ഫുക്കാര്‍ അലി എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും. 800 രൂപ മുഖവിലയുള്ള ‘ആവിഷ്‌കാരങ്ങളുടെ ബഹുസ്വരത’ എന്ന അഞ്ചാം വാള്യവും നേരത്തെ പുറത്തിറങ്ങിയ മറ്റു നാല് വാള്യങ്ങളും പ്രകാശനവേദിയില്‍ പ്രത്യേക വിലക്കിഴിവില്‍ ലഭിക്കും.
