പരിസ്ഥിതി സംരക്ഷണം വിശ്വാസത്തിന്റെ ഭാഗം – എം ജി എം
കോഴിക്കോട്: ദൈവാരാധനയില്‍ വിശ്വാസികള്‍ കാത്ത് സൂക്ഷിക്കുന്ന വിശുദ്ധിയും വെടിപ്പും ഭൂമിയോടും പരിസ്ഥിതിയോടുമുള്ള സമീപനത്തില്‍ ഉണ്ടാവണമെന്ന് എം ജി എം ആവശ്യപ്പെട്ടു. പരിസ്ഥിതി ദിനാചരണം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു.
എം ജി എം സംസ്ഥാന ട്രഷറര്‍ റസിയാബി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി ടി ആയിഷ ടീച്ചര്‍, സമീന ഇയ്യക്കാട്, പാത്തൈകുട്ടി ടീച്ചര്‍, റുക്‌സാന വാഴക്കാട്, ജുബൈരിയ അന്‍വാരിയ്യ, വി സി മറിയക്കുട്ടി സുല്ലമിയ്യ, ഹസ്‌നത്ത്, ഫാത്തിമ, സമീറ പ്രസംഗിച്ചു.
