എം ജി എം പരിസ്ഥിതി ദിനാചരണം

അരീക്കോട്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ‘കൈകോര്‍ക്കാം വെട്ടിമാറ്റാനല്ല നട്ടുപിടിപ്പിക്കാന്‍’ പ്രമേയത്തില്‍ എം ജി എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പരിസ്ഥിതി കാമ്പയിന്റെ ജില്ലാ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സി എം സനിയ്യ നിര്‍വഹിച്ചു. ഷാക്കിറ വാഴക്കാട് അധ്യക്ഷത വഹിച്ചു. പി പി ഹസീന, ടി വി ഹസൂറ, ശമീമ സുല്ലമിയ്യ, എം കെ മുബീന, എ പി സുലൈഖ, നഫീസ അരീക്കോട്, സാജിദ നാസര്‍, ശാക്കിര്‍ ബാബു കുനിയില്‍, അബ്ദുറഷീദ് ഉഗ്രപുരം, കെ ടി മുജീബ്, ഷമീം ആലുക്കല്‍ പങ്കെടുത്തു.
