മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണം – ഐ എസ് എം

കോഴിക്കോട്: വര്‍ഷങ്ങളായി തുടരുന്ന മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിച്ച് മലബാറിലെ കുട്ടികള്‍ക്ക് മതിയായ തുടര്‍പഠനം സാധ്യമാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിലുണ്ടാവുന്ന നീതി നിഷേധം ഭരണഘടനാ വിരുദ്ധമാണ്. സമൂഹത്തിന്റെ പൊതുവായ വളര്‍ച്ചക്ക് എല്ലാ പ്രദേശത്തിനും ഒരുപോലെ വിഭവങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. അങ്ങനെ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. അത് നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ശരീഫ് കോട്ടക്കല്‍, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, ഷാനവാസ് ചാലിക്കര, റാഫി കുന്നുംപുറം, അയ്യൂബ് എടവനക്കാട്, റഫീഖ് നല്ലളം, മിറാഷ് അരക്കിണര്‍, യൂനുസ് ചെങ്ങര, ഷാനവാസ് ചാലിയം പ്രസംഗിച്ചു.
