ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് ടെക്‌നോളജി പഠനം
ആദില്‍ എം
ഭക്ഷ്യസംസ്‌കരണ വ്യവസായ പഠനത്തിനു വേണ്ടി കേന്ദ്ര ഫുഡ് പ്രോസസിങ് വ്യവസായ മന്ത്രാലയം നടത്തുന്ന സ്ഥാപനമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, എന്‍ട്രപ്രനര്‍ഷിപ് ആന്‍ഡ് മാനേജ്‌മെന്റിലെ (ഹരിയാന) ഫുഡ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.niftem.ac.in എന്ന സൈറ്റിലൂടെ ജൂണ്‍ 15 വരെ അപേക്ഷിക്കാം. അപേക്ഷാഫീ 1000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ 500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
നേവിയില്‍ അഗ്‌നിവീര്‍ ആകാം
ഇന്ത്യന്‍ നേവിയില്‍ അഗ്‌നിവീര്‍ ആകാം. എസ് എസ് ആര്‍, മെട്രിക് റിക്രൂട്‌മെന്റുകളിലായി 1465 ഒഴിവുകളിലാണ് അവസരം. നാലു വര്‍ഷത്തേക്കാണു നിയമനം. 2002 നവംബര്‍ 1 നും 2006 ഏപ്രില്‍ 30 നും മധ്യേ ജനിച്ച അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ജൂണ്‍ 15 വരെ ഓണ്‍ലൈനായി www.joinindiannavy.gov.in വഴി അപേക്ഷിക്കാം. എസ്എസ്ആര്‍ റിക്രൂട്ട്‌മെന്റിന് മാത്‌സും ഫിസിക്‌സും (കെമിസ്ട്രി /ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ്) പഠിച്ച് പ്ലസ്ടു ജയിക്കണം. മെട്രിക് റിക്രൂട്‌മെന്റിന് പത്താംക്ലാസ് ജയം ആണ് യോഗ്യത.
ഡിഗ്രി, പിജി പ്രവേശനം
ഡിഗ്രി കോഴ്‌സുകള്‍
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അവസാന തിയ്യതി: ജൂണ്‍ 12
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അവസാന തിയ്യതി: ജൂണ്‍ 12
എം ജി യൂണിവേഴ്‌സിറ്റി അവസാന തിയ്യതി: ജൂണ്‍ 12
കേരള യൂണിവേഴ്‌സിറ്റി അവസാന തിയ്യതി: ജൂണ്‍ 15
ഫാറൂഖ് കോളേജ് അവസാന തിയ്യതി: ജൂണ്‍ 10
പി ജി കോഴ്‌സുകള്‍
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അവസാന തിയ്യതി: ജൂലൈ 3
എം ജി യൂണിവേഴ്‌സിറ്റി ജ ഏ അഡ്മിഷന്‍ അപേക്ഷ ആരംഭിച്ചു.
ഫാറൂഖ് കോളജ് അവസാന തിയ്യതി: ജൂണ്‍ 10