തീവ്ര വലതുപക്ഷത്തിന് പിന്തുണയേറുന്നു; ആശങ്കയില്‍ ജര്‍മന്‍ പാര്‍ട്ടികള്‍
തീവ്ര വലതുപക്ഷത്തിന് പിന്തുണയേറുന്നതില്‍ ആശങ്കയോടെ ജര്‍മനിയിലെ മുഖ്യധാരാ പാര്‍ട്ടികള്‍. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഡ്യൂഷ്‌ലാന്‍ഡ് ട്രെന്‍ഡ് സര്‍വേയില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്ക് (എഎഫ്ഡി) 18 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. 2021ലെ തെരഞ്ഞെടുപ്പില്‍ ഡോള്‍സിന്റെ പാര്‍ട്ടിക്ക് 25.7 ശതമാനം പേരുടെ പിന്തുണ ലഭിച്ചിരുന്നു. എഎഫ്ഡിക്ക് 10.3 ശതമാനം വോട്ടാണ് അന്ന് ലഭിച്ചത്. മെയ് 30, 31 തിയ്യതികളില്‍ 1302 വോട്ടര്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ക്ക് 29 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. എഎഫ്ഡിയുടെ ശക്തമായ പിന്തുണ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്.