ഗുസ്തി താരങ്ങള്‍ക്ക് നീതി വേണം
സുഹൈല്‍ കനിയാല മുഹിമ്മാത്ത്
ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ സമരമുഖത്തിലെ രണ്ടാം ഘട്ടത്തിലാണ്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നതുവരെ പിന്മാറില്ല എന്ന ഉറപ്പിലാണ് താരങ്ങള്‍. ഇതിനെത്തുടര്‍ന്ന് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ സാക്ഷി മാലികും വിനേഷ് ഫോഗട്ടുമടക്കമുള്ള താരങ്ങള്‍ ഹരിദ്വാറിലെത്തിയിരുന്നു. വൈകാരികമായ ദൃശ്യങ്ങളാണ് അവിടെ അരങ്ങേറിയത്. ഗുസ്തി താരങ്ങള്‍ കണ്ണീരണിഞ്ഞാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ എത്തിയത്. കര്‍ഷകരുടെ ഇടപെടലാണ് കുറച്ചെങ്കിലും ആശ്വാസമേകിയത്. ഗുസ്തി താരങ്ങള്‍ക്ക് നീതി നല്‍കാന്‍ അധികാരികള്‍ തയ്യാറാകേണ്ടതുണ്ട്.