9 Friday
May 2025
2025 May 9
1446 Dhoul-Qida 11

ഹജ്ജ് പഠനക്ലാസ്


കണ്ണൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കമ്മിറ്റി ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. ഹജ്ജ് കര്‍മങ്ങളിലൂടെ ദൈവത്തിന്റെ വിനീത ദാസന്മരാകാനുളള അനുഭവജ്ഞാനമാണ് വിശ്വാസികള്‍ ആര്‍ജിച്ചെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. പി വി അബ്ദുസ്സത്താര്‍ ഫാറൂഖി, അബ്ദുല്‍ജബ്ബാര്‍ മൗലവി പ്രസംഗിച്ചു.

Back to Top