9 Friday
May 2025
2025 May 9
1446 Dhoul-Qida 11

സല്‍മ ടീച്ചര്‍


താനാളൂര്‍: മത, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളില്‍ സജീവമായിരുന്ന പി സല്‍മ ടീച്ചര്‍ (70) നിര്യാതയായി. ജനപ്രതിനിധി, അധ്യാപിക, സംഘാടക, പ്രഭാഷക, എഴുത്തുകാരി എന്നീ നിലകളില്‍ ടീച്ചര്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. താനൂര്‍ എസ് എം യു പി സ്‌കൂള്‍ അധ്യാപികയായി വിരമിച്ച ടീച്ചര്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായും താനാളൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായും പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗമായും തുടര്‍ച്ചയായി 23 വര്‍ഷം ജനപ്രതിനിധിയായി പ്രവര്‍ത്തിച്ചു. മുജാഹിദ് വേദികളിലും സജീവമായിരുന്നു. മികച്ച അധ്യാപികക്കുള്ള സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയിട്ടുണ്ട്. വനിതാ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, കെ എ ടി എഫ് വനിതാ വിഭാഗം ജില്ലാ ഭാരവാഹി, എം ഇ എസ് താലൂക്ക് വനിതാ വിഭാഗം പ്രസിഡന്റ്, മുസ്‌ലിംലീഗിന്റെ ആദ്യ വനിതാ സംഘടനയായ വനിതാ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, അംഗനവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രീ പ്രൈമറി അഡൈ്വസ് ബോര്‍ഡ് അംഗം, സംസ്ഥാന സാമൂഹിക ക്ഷേമ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. റിട്ട. അധ്യാപകനായ മുഹമ്മദ്കുട്ടി മാസ്റ്ററാണ് ഭര്‍ത്താവ്. മക്കള്‍: മുജീബ്, ബുഷ്‌റ ടീച്ചര്‍, ഡോ. കെ സമീറ. പരേതക്ക് അല്ലാഹു മഹ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top