3 Monday
August 2026
2026 August 3
1448 Safar 18

മുജാഹിദ് സംസ്ഥാന സമ്മേളനം വയനാട് ജില്ലയില്‍ പ്രചാരണം തുടങ്ങി


കല്‍പറ്റ: മനുഷ്യ ബന്ധങ്ങള്‍ സൗഹൃദത്തിലൂടെ നിലനിര്‍ത്തിക്കൊണ്ട് ഏക മാനവിക സമൂഹത്തെ സൃഷ്ടിക്കാനാണ് വേദഗ്രന്ഥങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വയനാട് ജില്ലാ പ്രചാരണ സമ്മേളനം അഭിപ്രായപ്പെട്ടു. സൗഹൃദത്തിനു വിരുദ്ധമായി വെറുപ്പിന്റെ രാഷ്ട്രീയമുപയോഗിച്ചുകൊണ്ട് മാനവികതയെ തകര്‍ക്കുന്ന ഫാസിസ്റ്റ് തന്ത്രങ്ങളെ കരുതിയിരിക്കണം. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് കെ എം സൈതലവി എന്‍ജിനീയര്‍ ഉദ്ഘാടനം ചെയ്തു. ജാതീയതയും വര്‍ഗീയതയും വേദഗ്രന്ഥങ്ങള്‍ക്ക് അന്യമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാഗതസംഘം ചെയര്‍മാന്‍ എസ് അബ്ദുസ്സലീം അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി അബ്ദുസ്സലാം സ്വലാഹി, ഡോ. റഫീഖ് ഫൈസി, ബഷീര്‍ സലാഹി, ശരീഫ് കാക്കവയല്‍ പ്രസംഗിച്ചു.

Back to Top