20 Saturday
June 2026
2026 June 20
1448 Mouharrem 4

വാര്‍ഷികാഘോഷം


മുക്കം: ചെറുവാടി അല്‍ഫിത്‌റ മോഡല്‍ സലഫി മദ്‌റസ വാര്‍ഷികാഘോഷം കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ചെറുവാടി ദേശത്തിന്റെ ഇസ്‌ലാഹി ചരിത്രം വിശദീകരിക്കുന്ന ‘റാന്തല്‍’ സുവനീര്‍ യുവത സിഇഒ ഹാറൂന്‍ കക്കാട് കെ വി മുഹമ്മദ് ഹനീഫക്ക് നല്‍കി പ്രകാശനം ചെയ്തു. മദ്‌റസ ഡോക്യൂമെന്ററി പ്രദര്‍ശനോദ്ഘാടനം മുക്കം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഫസല്‍ ബാബു നിര്‍വഹിച്ചു. കെ അഹമ്മദ് ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. കെ എച്ച് മുഹമ്മദ്, ഹാഫിസ് ആസാദ്, അബ്ദുല്‍അഹദ്, കെ വി സലാം, ശൈഖ് മുഹമ്മദ് മദനി, പി ടി സുല്‍ഫീക്കര്‍ സുല്ലമി, പി എ ആസാദ്, പി സി അബ്ദുറഹ്മാന്‍, കെ മഹ്മൂദ് പ്രസംഗിച്ചു.

Back to Top