23 Monday
December 2024
2024 December 23
1446 Joumada II 21

റഷ്യക്കെതിരെ ഉപരോധം ശക്തിപ്പെടുത്താന്‍ ജി 7 തീരുമാനം


യുക്രെയ്‌നില്‍ അധിനിവേശം നടത്തിയ റഷ്യക്കെതിരെ കൂടുതല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7 തീരുമാനിച്ചു. യുക്രെയ്‌ന് കൂടുതല്‍ സാമ്പത്തികസഹായം നല്‍കും. അമേരിക്ക, ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളാണ് ജി 7 കൂട്ടായ്മയിലുള്ളത്. റഷ്യക്കെതിരെ നിലവിലുള്ള ഉപരോധ നടപടികള്‍ കൂടുതല്‍ വിപുലപ്പെടുത്തുമെന്ന് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. യുക്രെയ്‌നെതിരെ 15 മാസമായി നടത്തുന്ന യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന ഏത് കയറ്റുമതിക്കും ജി 7 രാജ്യങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തും. വ്യാവസായിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, യുദ്ധത്തിനായി റഷ്യ ഉപയോഗപ്പെടുത്തുന്ന മറ്റ് സാങ്കേതികവിദ്യകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ലോഹ, വജ്ര വ്യാപാരത്തില്‍നിന്ന് റഷ്യക്ക് ലഭിക്കുന്ന വരുമാനം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു.

Back to Top