28 Wednesday
January 2026
2026 January 28
1447 Chabân 9

കര്‍ണാടക വിധി: ഫാസിസ്റ്റ് ഭരണത്തിന്റെ അന്ത്യ സൂചന

ടി കെ മൊയ്തീന്‍ മുത്തന്നൂര്‍

രാജ്യത്ത് ഫാസിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുന്നതിന്റെ സൂചനയായി വേണം കര്‍ണാടക തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍പ്പന്‍ വിജയത്തെ കാണാന്‍. പണത്തിന്റെ ഹുങ്കില്‍ ഭരണത്തില്‍ വരാമെന്ന ഫാസിസ്റ്റുകളുടെ കണക്കുകൂട്ടല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു മുമ്പില്‍ ഏശിയില്ല. സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശവാഹകനായി ജനങ്ങളുടെ ഹൃദയത്തിലേക്കിറങ്ങിച്ചെന്ന് രാജ്യമൊട്ടാകെ നടത്തിയതാണ് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര.
അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും ഹിന്ദുത്വ രാഷ്ട്രീയ ഫാസിസ്റ്റ് ഭരണത്തിനു ചുട്ട മറുപടിയാണ് കര്‍ണാടകയിലെ ജനങ്ങള്‍ നല്‍കിയത്. കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായുള്ള ചിട്ടയായുള്ള പ്രവര്‍ത്തനവും സുനില്‍ കനുഗോലു എന്നയാളുടെ തെരഞ്ഞെടുപ്പുതന്ത്രങ്ങളും അതോടൊപ്പം പ്രിയങ്ക ഗാന്ധിയുടെ മേമ്പൊടിയും എല്ലാമായപ്പോള്‍ കര്‍ണാടകയിലെ ബിജെപി കോട്ടകള്‍ തകരുകയാണുണ്ടായത്. കോണ്‍ഗ്രസ് കര്‍ണാടകയിലെ ജനങ്ങളോട് ചെയ്ത വാഗ്ദാനങ്ങള്‍ പാലിക്കുകയും ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കാന്‍ 2024ലെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് കര്‍ണാടക മാതൃകയാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാര്‍ട്ടികളും തയ്യാറാവുകയും ചെയ്യണം.

Back to Top