14 Wednesday
January 2026
2026 January 14
1447 Rajab 25

സബറുദ്ദീന്‍

ഇ. ഒ നാസിര്‍


പരപ്പനങ്ങാടി: താനൂര്‍ ബോട്ട് അപകടത്തില്‍ നിര്യാതനായ സബറുദ്ദീന്‍ (37) മുജാഹിദ് പ്രവര്‍ത്തകനും സോഫ്റ്റ് വളണ്ടിയറുമായിരുന്നു. താനൂര്‍ ഡി വൈ എസ് പിയുടെ സ്‌ക്വാഡില്‍ അംഗമായിരുന്ന അദ്ദേഹം മയക്കുമരുന്ന് പ്രതിക്കു വേണ്ടിയുള്ള അന്വേഷണത്തിനിടെയാണ് ബോട്ടില്‍ കയറിയത്. മികച്ച സര്‍വീസ് റെക്കോര്‍ഡ് ഉള്ള അദ്ദേഹം നിരവധി കേസന്വേഷണ സംഘങ്ങളില്‍ അംഗമായിരുന്നു. മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ സുരക്ഷാ സംഘത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച മതബോധത്തോടെ ജീവിച്ചിരുന്ന അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കൊക്കെ മാതൃകയായിരുന്നു. യത്തീമായി വളര്‍ന്ന അദ്ദേഹം വിവിധ ജോലികളോടൊപ്പമാണ് വിദ്യാഭ്യാസം നേടിയത്. മുജാഹിദ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കഴിഞ്ഞയാഴ്ചയാണ് മുജാഹിദ് സംസ്ഥാന സമ്മേളനത്തിനുള്ള തന്റെ വിഹിതം (ജാരിയ) കൈമാറിയത്. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top