20 Saturday
June 2026
2026 June 20
1448 Mouharrem 4

മുജാഹിദ് ഏരിയ സംഗമം


തളിപ്പറമ്പ: മുജാഹിദ് സമ്മേളനത്തിന്റെ തളിപ്പറമ്പ് മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു. കെ പി ഉമര്‍ മാട്ടൂല്‍ മുഖ്യ രക്ഷാധികാരിയും സി കെ മുഹമ്മദ് ചെയര്‍മാനും കെ വി മുഹമ്മദ് അശ്‌റഫ് ജനറല്‍ കണ്‍വീനറുമാണ്.
സംഗമം സംസ്ഥാന ഉപാധ്യക്ഷന്‍ ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, കെ വി മുഹമ്മദ് അശ്‌റഫ്, വി വി മഹ്മൂദ്, പി ടി പി മുസ്തഫ, വി സുലൈമാന്‍, സി പി അനസ് പ്രസംഗിച്ചു.

Back to Top