മാനവികതയാണ് ഹജ്ജിന്റെ കാതല്‍ – കെ എന്‍ എം ഹജ്ജ് ക്യാമ്പ്

മഞ്ചേരി: ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വര്‍ഗ വര്‍ണ വൈജാത്യങ്ങള്‍ക്കതീതമായി വിശ്വാസത്തിന്റെ പേരില്‍ മാത്രം ഒന്നിച്ചു നില്ക്കുന്ന ജനലക്ഷങ്ങള്‍ ദൈവത്തിന്റെ മുമ്പില്‍ സമന്മാരായി നില്ക്കുന്ന ഹജ്ജിന്റെ സൗന്ദര്യം ലോകത്തിനു തന്നെ മാതൃകയാണെന്നും സമത്വവും മാനവികതയുമാണ് ഹജ്ജിന്റെ അകക്കാമ്പെന്നും കെ എന്‍ എം മര്‍കസുദ്ദഅ്വ ജില്ലാ സമിതി മഞ്ചേരിയില്‍ സംഘടിപ്പിച്ച ഹജ്ജ് പഠന ക്യാമ്പ് അഭിപ്രായപ്പെട്ടു. സംസ്ഥാന ട്രഷറര്‍ എം അഹ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്യാഖാന്‍ അധ്യക്ഷത വഹിച്ചു. ടി പി ഹുസൈന് കോയ, സി എം സനിയ ടീച്ചര്‍, കെ അബ്ദുല്‍അസീസ്, എ നൂറുദ്ദീന്‍, ശാക്കിര്‍ബാബു കുനിയില്‍, വി ടി ഹംസ, അബ്ദുര്‍റശീദ് ഉഗ്രപുരം, വി പി അഹ്മദ്കുട്ടി, വീരാന്‍ സലഫി, ജലീല്‍ മാസ്റ്റര്‍ നേതൃത്വം നല്കി.
