വെളിച്ചം റമദാന്‍ വിജയികളെ പ്രഖ്യാപിച്ചു
ജിദ്ദ: സുഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വെളിച്ചം സഊദി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ ‘വെളിച്ചം റമദാന്‍’ ഗ്രാന്‍ഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു. ബി ഹസീന തിരൂര്‍, എം വി അമീന തിരുത്തിയാട്, ഹസീന അറക്കല്‍ ജിദ്ദ, ഹബീബുന്നീസ കാളികാവ് എന്നിവര്‍ ആദ്യ സ്ഥാനങ്ങള്‍ നേടി. വിശുദ്ധ ഖുര്‍ആനിലെ 46 മുതല്‍ 50 വരെയുള്ള അധ്യായങ്ങളെ ആസ്പദമാക്കിയാണ് മത്സരം നടത്തിയത്. മുഹ്‌സിന മുസമ്മില്‍ ദമ്മാം, ടി സി ഖദീജ ബേപ്പൂര്‍, പി കെ ഹസീന ഐക്കരപ്പടി, സി എം ഫസ്‌ന റിയാദ്, ടി എം അനീസ് ബാബു മഞ്ചേരി, സി എം ഉമൈറ കൊട്ടപ്പുറം, പി കെ സുമയ്യ പാലക്കാട്, ഫെമിദ അസ്‌കര്‍ ജിദ്ദ, താഹിറ അബ്ദുറഹിമാന്‍, ജിദ്ദ, ഷസ്‌ന ഹസീബ് ദോഹ, ഷഹ്‌ല സല്‍മാന്‍ ദുബയ്, സന ഫാത്തിമ മലപ്പുറം, സി മുഹമ്മദ് ഇസ്ഹാഖ് അരൂര്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
