നുണ സ്റ്റോറി മെനഞ്ഞ് കേരളത്തിന്റെ മതേതര മുഖം വികൃതമാക്കാന്‍ ശ്രമം – ഐ എസ് എം
കോഴിക്കോട്: കേരള സ്റ്റോറി എന്ന പ്രൊപ്പഗണ്ട സിനിമയിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തന്നെ തള്ളിക്കളഞ്ഞ ലൗ ജിഹാദ് എന്ന നുണ ബോംബ് വീണ്ടും പൊടിതട്ടിയെടുത്ത് കേരളത്തെ കലാപഭൂമിയാക്കാനുള്ള ഫാസിസ്റ്റ് അജണ്ട തിരിച്ചറിഞ്ഞ് മതേതര കേരളം പ്രതികരിക്കണമെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. കേരളത്തിന്റെ മതേതര മുഖം വികൃതമാക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളുടെ ഭാഗമായാണ് കേരള സ്‌റ്റോറി മെനഞ്ഞെടുത്തിരിക്കുന്നത്. പ്രസിഡന്റ് ഇഖ്ബാല്‍ സുല്ലമി അധ്യക്ഷത വഹിച്ചു. അസ്‌കര്‍ കുണ്ടുങ്ങല്‍, ശബീര്‍ സിവില്‍, ജാസിര്‍ നന്മണ്ട, നജീബ് കരുവന്‍പൊയില്‍, ഇല്‍യാസ് പാലത്ത്, നവാസ് അന്‍വാരി, അബൂബക്കര്‍ പുത്തൂര്‍, നസീം മടവൂര്‍, അബ്ദുസ്സലാം ഒളവണ്ണ, ഫാദില്‍ പന്നിയങ്കര, റാഫി രാമനാട്ടുകര പ്രസംഗിച്ചു.
