5 Friday
December 2025
2025 December 5
1447 Joumada II 14

അപരമത ഭയത്തില്‍ നിന്ന് മുക്തരാകണം -സൗഹൃദ സംഗമം


പാലക്കാട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കമ്മിറ്റി മത, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് സൗഹൃദസംഗമം നടത്തി. പ്രളയ കാലത്തും മഹാമാരിയിലും ചേര്‍ത്തുപിടിച്ച നമുക്ക് നവ മാധ്യമങ്ങളിലൂടെ പടച്ചു വിടപ്പെടുന്ന അപരമത ഭയത്തില്‍ നിന്ന് വിമുക്തരാകാന്‍ കഴിയേണ്ടതുണ്ടെന്ന് സംഗമം അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. വി കെ ശ്രീകണ്ഠന്‍ എം പി, എ പ്രഭാകരന്‍ എം എല്‍ എ, എം എം ഹമീദ് (മുസ്‌ലിംലീഗ്), മണികണ്ഠന്‍ പൊറ്റശ്ശേരി (സിപിഐ), ഒ എച്ച് ഖലീല്‍ (എസ് ഡി പി ഐ), ദില്‍ഷാദ് (വെല്‍ഫെയര്‍ പാര്‍ട്ടി) ഹാരിസ് മൗലവി (ജമാഅത്തെ ഇസ്‌ലാമി), ഷാജി (വിസ്ഡം), ജബ്ബാറലി (എം ഇ എസ്), എന്‍ സി ഫാറൂഖ് (സിജി), ആദില്‍ നസീഫ് മങ്കട (എം എസ് എം), നൂര്‍ മുഹമ്മദ് ഹാജി, എം എം അന്‍വര്‍, സിദ്ദിഖ് (ഫ്രൈഡേ ക്ലബ്ബ്), എം എം അന്‍വര്‍ (സഹായി), യൂസഫ് തോട്ടശ്ശേരി, എസ് വൈ മുഹമ്മദലി, പി ഹഫീസുല്ല പങ്കെടുത്തു.

Back to Top