തസ്‌കിയത്ത് സംഗമം
തിരൂര്‍: തെക്കന്‍ കുറ്റൂര്‍ മേഖല തസ്‌കിയത്ത് സംഗമവും ഖുര്‍ആര്‍ ക്വിസ് വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി പി സുഹൈല്‍ സാബിര്‍ ഉദ്ഘാടനം ചെയ്തു. പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഷമീര്‍ ഫലാഹി ആലപ്പുഴ, അഫ്താഷ് ചാലിയം, സല്‍മാന്‍ ഫാറൂഖി ക്ലാസ്സെടുത്തു. ഖുര്‍ആന്‍ ക്വിസ് മത്സര വിജയികള്‍ക്ക് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി വി റംഷീദ ഉപഹാരങ്ങള്‍ നല്‍കി. ഹുസൈന്‍ കുറ്റൂര്‍, തൊട്ടിവളപ്പില്‍ ജലീല്‍, എം അബ്ദുറഹിമാന്‍, ശംസുദ്ദീന്‍ അല്ലൂര്‍, യാസിര്‍ പാറപ്പുറത്ത് പി നിബ്രാസുല്‍ ഹഖ്, സൈനബ കുറ്റൂര്‍, ആരിഫ ആയപ്പള്ളി, വി പി അസ്മാബി പ്രസംഗിച്ചു.
