ആലപ്പുഴ ജില്ലാ ഐ എസ് എം അലി അക്ബര്‍ പ്രസിഡന്റ്, അനസ് സെക്രട്ടറി
ആലപ്പുഴ: ഐ എസ് എം തസ്‌കിയത്ത് സംഗമവും ജില്ലാ കൗണ്‍സിലും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി സുബൈര്‍ അരൂര്‍ ഉദ്ഘാടനം ചെയ്തു. നവീര്‍ ഇഹ്‌സാന്‍ ഫാറൂഖി പ്രഭാഷണം നിര്‍വഹിച്ചു. അനസ് എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ്‌സി കെ അസൈനാര്‍, ജില്ലാ സെക്രട്ടറി എ പി നൗഷാദ് പ്രസംഗിച്ചു. യോഗത്തില്‍ ഐ എസ് എം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി അയ്യൂബ് എടവനക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: അലി അക്ബര്‍ മദനി (പ്രസിഡന്റ്), അനസ് എച്ച് അഷ്‌റഫ് (സെക്രട്ടറി), മുനീര്‍ റഷീദ് (ട്രഷറര്‍), ഷഹീര്‍ ഫാറൂഖി, രിഫാസ് നൗഷാദ്, ശിഹാബ് വേണാട് (വൈ.പ്രസിഡന്റ്), തൗഫീഖ് ഫാറൂഖി, ആമീര്‍ ഹാദി, ഹിഷാം സിയാദ് (ജോ.സെക്രട്ടറി), അമല്‍ സൈഫ്, ഷാഹിദ് ഇക്ബാല്‍, ഹുബൈബ് ഹസ്സന്‍, അല്‍ത്താഫ് നസീര്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍).
