മുജാഹിദ് സംസ്ഥാന സമ്മേളനം കൊല്ലം ജില്ലയില്‍ സംഘാടക സമിതിയായി

കൊല്ലം. ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ പ്രമേയത്തില്‍ ഡിസംബറില്‍ മലപ്പുറത്ത് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ കൊല്ലം ജില്ലാ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു.
ഇ അബ്ദുല്ലത്തീഫ് (മുഖ്യ രക്ഷാധികാരി), കെ ബഷീര്‍കുട്ടി കൊട്ടിയം, അബ്ദുസ്സലാം മാരുതി (രക്ഷാധികാരി), കെ കുഞ്ഞുമോന്‍ (ചെയര്‍മാന്‍), അബ്ദുല്‍ കലാം (കണ്‍വീനര്‍), കെ ഒ യൂസുഫ് അഞ്ചല്‍, അബ്ദുല്ലത്തീഫ് കൊട്ടിയം, സൈനുദീന്‍ തേവലക്കര, അബ്ദുറസാക്ക് മാവള്ളി (വൈ.ചെയര്‍മാന്‍), ഷാജഹാന്‍ കോട്ടുക്കല്‍, സിദ്ദീഖ് അഫൂസ്, സിറാജുദീന്‍ കൊല്ലം (ജോ.കണ്‍വീനര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
വിവിധ വകുപ്പ് ഭാരവാഹികള്‍: ഇസ്ഹാഖ് ലബ്ബ പൂയപ്പള്ളില്‍, സി വൈ സാദിഖ് (ഫിനാന്‍സ്), സജീവ് ഖാന്‍ കൊട്ടിയം, എസ് ഇര്‍ഷാദ് (ദഅ്‌വത്ത്), ഫിറോസ് പരവൂര്‍, സഹദ് കൊട്ടിയം (പബ്ലിസിറ്റി), വൈ മുനീര്‍, നബീല്‍ അഹമ്മദ് (ബ്രാന്‍ഡിംഗ് & ഐ ടി), സലിം കരുനാഗപ്പള്ളി, സജീവ് വവ്വാക്കാവ് (മീഡിയ), സജീം ഉമയനല്ലൂര്‍, ഷാജഹാന്‍ ക്ലാസിക്ക് (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), അബ്ദുസ്സലാം മദനി, റഫീഖലി കെ എസ് (രജിസ്‌ട്രേഷന്‍), അനസ് മലേവയല്‍, ഫൈസല്‍ കരുനാഗപ്പള്ളി (കാമ്പസ് വിംഗ്), അബ്ദുറഹീം ചാപ്രയില്‍, അബ്ദുസ്സലീം വടക്കുംതല (യൂണിറ്റി വളണ്ടിയര്‍), റഹിയാനത്ത്, രഹന ശുകൂര്‍ (വുമണ്‍സ് വിംഗ്).
