28 Wednesday
January 2026
2026 January 28
1447 Chabân 9

കൈ നീട്ടാത്തവരും അര്‍ഹരാണ്

ഷമീം കെ സി കുനിയില്‍

ജീവിതത്തില്‍ സൗഭാഗ്യത്തോടെ ജീവിച്ച് പിന്നീട് ദാരിദ്രത്തില്‍ അകപ്പെട്ട നിരവധി പേര്‍ നമുക്കിടയിലുണ്ട്. അവര്‍ മുമ്പെന്നോ വിദേശത്ത് പോയി കഷ്ടപ്പെട്ട് വലിയ വീട് ഉണ്ടാക്കിയിട്ടുണ്ടാവാം. നല്ല വസ്ത്രങ്ങളായിരിക്കാം അവര്‍ ധരിക്കാറ്, മുമ്പെന്നോ നല്ല നിലയില്‍ ജീവിച്ചതിന്റെ അഭിമാനം അവരെ വല്ലാതെ അലോസരപെടുത്തുന്നു. ആരുടെ മുന്നിലും കൈ നീട്ടാതെ ആഹാരത്തിന്, വസ്ത്രത്തിന്, വിദ്യാഭ്യാസത്തിന് മറ്റു പലതിനും അവര്‍ പ്രയാസപെടുന്നു. അവര്‍ സമൂഹത്തിന് മുമ്പില്‍ വളരെ ഉന്നതിയിലാണ്. അതുകൊണ്ട് അവരുടെ പ്രയാസങ്ങളും സങ്കടങ്ങളും ആരും കാണാറുമില്ല.
ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന പല സംഘടനകളും നമ്മുടെ ഇടയിലുണ്ട്. അവര്‍ക്കാര്‍ക്കും ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ പറ്റാത്ത ഇത്തരത്തിലുള്ള ഒത്തിരി പേര്‍ നമുക്കിടയിലുണ്ട്. വിശപ്പിന്റെ വില നന്നായി അറിയുന്ന ഒരുപാടാളുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. അവരെയൊക്കെ ഓര്‍ക്കാത്ത തരത്തിലുള്ള ആര്‍ഭാടമോ ധൂര്‍ത്തോ ഇല്ലാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ഓരോ സന്ദര്‍ഭങ്ങളിലും ഇതരരെ കൂടി നാം പരിഗണിക്കേണ്ടതുണ്ട്. മറ്റൊരാള്‍ക്കു മുന്‍പില്‍ കൈനീട്ടിയാലേ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായം ലഭ്യമാകൂ എന്ന അവസ്ഥയില്‍ നിന്നൊരു മോചനം ആവശ്യമുണ്ട്. ഏതൊരു സഹായവും ഫോട്ടോ എടുത്ത് ആളുകള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും വലതു കൈ നല്കുന്നത് ഇടതുകൈ അറിയരുതെന്ന മതതത്വത്തെ കാറ്റില്‍ പറത്തുകയും ചെയ്യുന്നവര്‍ സാമൂഹികമായ കെട്ടുറപ്പിനെയാണ് വെല്ലുവിളിക്കുന്നത്.

Back to Top