ഇസ്ലാഹി തസ്‌കിയത്ത് സംഗമം
തിരൂര്‍: വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവത്ക്കരണത്തിനെതിരെ സമൂഹം ഒന്നിക്കണമെന്നും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പാഠപുസ്തകളില്‍ ഇന്ത്യയുടെ ചരിത്ര ഭാഗങ്ങള്‍ നീക്കിയ നടപടി പിന്‍വലിക്കണമെന്നും ഇസ്ലാഹി തസ്‌കിയത്ത് സംഗമം ആവശ്യപ്പെട്ടു.
‘റമദാനിലൂടെ റയ്യാനിലേക്ക്’ എന്ന പ്രമേയത്തില്‍ കെ എന്‍ എം മര്‍ക്കസുദ്ദഅവ തിരൂര്‍ മണ്ഡലം കമ്മറ്റി പുല്ലൂര്‍ മുണ്ടേക്കാട്ട് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമം കുറുക്കോളി മൊയ്തീന്‍ എം എല്‍ എ ഉദ്ഘാടം ചെയ്തു. കെ എന്‍ എം തിരൂര്‍ മണ്ഡലം പ്രസിഡന്റ് സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുകള്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷീദ ടീച്ചര്‍ വിതരണം ചെയ്തു. ടി ആബിദ് മദനി, റാഫി പേരാമ്പ്ര, നബീല്‍ പാലത്ത്, നവാസ് അന്‍വാരി, കെ എന്‍ എം മര്‍ക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ ട്രഷറര്‍ പി മുഹമ്മദ് കുട്ടി ഹാജി, ഭാരവാഹികളായ ഇഖ്ബാല്‍ വെട്ടം, വി പി കാസിം ഹാജി, വി പി ഉമര്‍, ഹുസൈന്‍ കുറ്റൂര്‍, വി പി മനാഫ്, മജീദ് മംഗലം, എം സൈനുദ്ധീന്‍, ജലീല്‍ വൈരങ്കോട്, സി എം സി അറഫാത്ത്, റഷീദ് മാസ്റ്റര്‍, ഡോ : ഷാനിസ്, സഹീര്‍ വെട്ടം, ഷംസുദ്ധീന്‍ അല്ലൂര്‍, മുഫീദ് ചക്കരമൂല, ആയിഷാബി തിരൂര്‍, സൈനബ കുറ്റൂര്‍, നാജിയ മുഹ്‌സിന്‍ പ്രസംഗിച്ചു.