5 Friday
December 2025
2025 December 5
1447 Joumada II 14

സൗഹൃദ ഇഫ്താര്‍ സംഘടിപ്പിച്ചു

മുക്കം: ഐ എസ് എം മുക്കം മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ സൗഹൃദ ഇഫ്താര്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ”കാത്തു വയ്ക്കാം സൗഹൃദ കേരളം” എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഐ എസ് എം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി കെ ശബീബ് വിഷയാവതരണം നടത്തി. സാദിഖലി കൂളിമാട് അധ്യക്ഷത വഹിച്ചു. മുക്കത്തെ വിവിധ മത, രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് വി പി എ ജലീല്‍ (യൂത്ത് ലീഗ്), വി റഫീഖ്, അരുണ്‍ കുമാര്‍ (ഡി വൈ എഫ് ഐ), നിഷാദ് (യൂത്ത് കോണ്‍ഗ്രസ്), റോബിന്‍ ഇബ്രാഹീം, നസീം കൊടിയത്തൂര്‍ (ഐ എസ് എം സി ഡി ടവര്‍) ഇംതിയാസ് തിരുവമ്പാടി, (വിസ്ഡം യൂത്ത്), നൗഷാദ് പൂളപൊയില്‍ (സോളിഡാരിററി), ഷൈജല്‍ കക്കാട് സംസാരിച്ചു. തസ്‌കിയ സംഗമം പ്രഫ. മൊയ്തീന്‍ കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു. സുല്‍ഫിക്കര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ. ഓ സി അബ്ദുല്‍ കരീം, ശൗകത്തലി ഓമശ്ശേരി, സി അബൂബക്കര്‍ മാസ്റ്റര്‍, സഫറുല്ല, നാസര്‍ ചെറുവാടി, അനീബ് പന്നിക്കോട് സംസാരിച്ചു.

Back to Top