ഇസ്ലാഹി തസ്‌കിയത്ത് സംഗമം
വൈരങ്കോട്: റമദാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തില്‍ കെ എന്‍ എം മര്‍ക്കസുദ്ദഅവ വൈരങ്കോട് മേഖല കമ്മറ്റി സംഘടിപ്പിച്ച ഇസ്ലാഹി തസ്‌കിയത്ത് സംഗമം വൈരങ്കോട് കമ്മറമ്പ് മസ്ജിദു തൗഹീദില്‍ നടന്നു. കെ എന്‍ എം മര്‍ക്കസുദ്ദഅവ ജില്ലാ ട്രഷറര്‍ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. എ മൂസ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ടി. ആബിദ് മദനി, സലിം ബുസ്താനി, ജലീല്‍ വൈരങ്കോട്, ഹുസൈന്‍ കുറ്റൂര്‍, എ അഹമ്മദ് കുട്ടി, ഷംസുദീന്‍ അല്ലൂര്‍, ഹസ്സന്‍ ആയപ്പള്ളി, ലത്തീഫ് കമ്മറമ്പ്, പി യാസിര്‍, പി നിബ്രാസുല്‍ ഹഖ്, എ ബഷീര്‍ പ്രസംഗിച്ചു.
