ഇഫ്താര്‍ മീറ്റ്
ആലപ്പുഴ : കെ എന്‍ എം മര്‍ക്കസുദ്ദഅവ സലഫി ശാഖ റമദാന്‍ പഠന ക്ലാസ്സും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. പ്രസിഡന്റ് സാഹിബ് ജാന്‍ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ എന്‍ എം മര്‍ക്കസു ദ്ദഅവ ജില്ലാ സെക്രട്ടറി എ പി നൗഷാദ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ എം എല്‍ എ എച്ച് സലാം മുഖ്യ അതിഥി ആയിരുന്നു. ഷാക്കിറ ഷാജഹാന്‍, അദ്‌നാന്‍ ഹാദി ആലുവ, മുബാറക് അഹമ്മദ്, എ എം നസീര്‍, പി. നസീര്‍, കലാമുദീന്‍ പ്രസംഗിച്ചു.
