വാര്‍ഷിക ജനറല്‍ബോഡി
ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ ഇഫ്താര്‍ സംഗമവും വാര്‍ഷിക ജനറല്‍ബോഡി യോഗവും സെന്റര്‍ അങ്കണത്തില്‍ വെച്ചു നടന്നു. സംഗമം ഇസ്ലാഹി സെന്റര്‍ ഡയറക്റ്റര്‍ ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ അധ്യക്ഷത വഹിച്ചു. സെന്റര്‍ ഡയറക്റ്റര്‍ ശൈഖ് ഹമൂദ് മുഹമ്മദ് അല്‍ ശിമംരി, ശമീര്‍ സ്വലാഹി, ജനറല്‍ സെക്രട്ടറി ഷക്കീല്‍ ബാബു, ട്രഷറര്‍ സലാഹ് കാരാടന്‍, ബഷീര്‍ വള്ളിക്കുന്ന്, അബ്ദുസ്സലാം ചെമ്മല, അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയിലില്‍, അന്‍വര്‍ അബ്ദുറഹ്മാന്‍, മന്‍സൂര്‍ കെ. സി, ജരീര്‍ വേങ്ങര, അബ്ദുല്‍ ജലീല്‍ സി എച്ച് സംസാരിച്ചു.
