ക്യാമ്പും ഇഫ്താര്‍ സംഗമവും

തിരൂര്‍: തെക്കന്‍ കുറ്റൂര്‍ മിശ്കാത്ത് ഖുര്‍ആന്‍ അക്കാദമി എക്‌സിക്യുട്ടീവ് ക്യാമ്പും ഇഫ്താര്‍ സംഗമവും നടന്നു. കുറ്റൂര്‍ ഐ ഇ സി ഹാളില്‍ നടന്ന ക്യാമ്പ് കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പാറപ്പുറത്ത് മുഹമദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. റാഫി അറക്കല്‍, ടി ആബിദ് മദനി, ഹുസൈന്‍ കുറ്റൂര്‍, ഡോ. സി മുഹമ്മദ്, പി അലി ഹാജി, എം അബ്ദുറഹിമാന്‍, നാസര്‍ മൂര്‍ക്കത്ത്, ജലീല്‍ വൈരങ്കോട്, മജീദ് കണ്ണാടന്‍, ഷംസുദ്ദീന്‍ ആയപ്പള്ളി, യാസിര്‍ പാറപ്പുറത്ത്, പി നിബ്രാസുല്‍ ഹഖ്, ബീരാന്‍ പാരിക്കാട്ട് പ്രസംഗിച്ചു.
