റമദാന്‍: സ്വന്തത്തെ കീഴ്‌പ്പെടുത്തലാണ് പ്രധാനം – ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

കല്‍പ്പറ്റ: മനസ്സിലെ ദുഷ്ചിന്തകളോട് പോരാടി സദ്‌വിചാരങ്ങളില്‍ കേന്ദ്രീകരിക്കാനുള്ള പരിശീലനമാണ് റമദാന്‍ വ്രതമെന്ന് ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ ഇഫ്താര്‍ സംഗമവും മുജാഹിദ് സംസ്ഥാന സമ്മേളന സംഘാടക സമിതി രൂപീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് എസ് അബ്ദുസ്സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുഹൈല്‍ സാബിര്‍, സൈതലവി എന്‍ജിനീയര്‍, ഹക്കീം അമ്പലവയല്‍, ഹാസില്‍ മുട്ടില്‍, കെ അബ്ദുസ്സലാം, ഷറീന ടീച്ചര്‍, അബ്ദുല്‍ജലീല്‍ മദനി, അഫ്രിന്‍ ഹനാന്‍ പ്രസംഗിച്ചു.
