മുജാഹിദ് സംസ്ഥാന സമ്മേളനം മലപ്പുറം ഈസ്റ്റ്, കോഴിക്കോട് സൗത്ത്, കണ്ണൂര്‍ ജില്ലകളില്‍ സംഘാടക സമിതി രൂപീകരിച്ചു

മലപ്പുറം: വിശ്വമാനവികതയ്ക്ക് വേദവെളിച്ചം പ്രമേയത്തില്‍ ഡിസംബറില്‍ മലപ്പുറത്ത് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിന് മലപ്പുറം ഈസ്റ്റ് ജില്ലയില്‍ സംഘാടക സമിതി രൂപീകരിച്ചു. കെ അബൂബക്കര്‍ മൗലവി പുളിക്കല്‍ മുഖ്യരക്ഷാധികാരിയും ഡോ. യു പി യഹ്‌യാഖാന്‍ ചെയര്‍മാനും കെ അബ്ദുല്‍അസീസ് ജന. കണ്‍വീനറുമായി 1001 അംഗ സമിതിക്കാണ് രൂപം നല്‍കിയത്. വിവിധ വകുപ്പ് ഭാരവാഹികള്‍: എം പി അബ്ദുല്‍കരീം സുല്ലമി, ശാക്കിര്‍ബാബു കുനിയില്‍ (ധനകാര്യം), വി ടി ഹംസ, ഫാസില്‍ ആലുക്കല്‍ (പ്രചാരണം), വീരാന്‍ സലഫി, റിഹാസ് പുലാമന്തോള്‍ (ദഅ്‌വത്ത്), എ നൂറുദ്ദീന്‍, ഹബീബ് മങ്കട (മീഡിയ), ശംസുദ്ദീന്‍ അയനിക്കോട്, കെ എം ബഷീര്‍ (രജിസ്‌ട്രേഷന്‍), ഡോ. എന്‍ ലബീദ്, റഷീദ് അക്കര (ബ്രാന്‍ഡിങ് & ഐ ടി), ജലീല്‍ മോങ്ങം, പി എം അബ്ദുസമദ് (ഗതാഗതം), ഡോ. ഉസാമ തൃപ്പനച്ചി, ജൗഹര്‍ അരൂര്‍ (സാഹിത്യം, കലാകായികം), കെ എം ഹുസൈന്‍, അബ്ദുറശീദ് ഉഗ്രപുരം (യൂണിറ്റി വളണ്ടിയര്‍), ശക്കീല്‍ ജുമാന്‍, ശബ്‌ലാന്‍ മങ്കട (കാമ്പസ് വിംഗ്), മുഹ്‌സിന പത്തനാപുരം, ഷാക്കിറ വാഴക്കാട് (വനിതാ വിംഗ്), ഹബീബ് കാട്ടുമുണ്ട, അബ്‌സം കുണ്ടുതോട് (കിഡ്‌സ്). സംഘാടക സമിതി രൂപീകരണ യോഗം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് സൗത്ത് ജില്ല

കോഴിക്കോട്: കോഴിക്കോട് സൗത്ത് ജില്ലയില്‍ പി ടി അബ്ദുല്‍മജീദ് സുല്ലമി ചെയര്‍മാനും ടി പി ഹുസൈന്‍ കോയ ജന. കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. എഞ്ചി. പി മമ്മദ് കോയ, അഡ്വ. പി എം ഹനീഫ്, കെ അഹമ്മദ്കുട്ടി, ഇഖ്ബാല്‍ ചെറുവാടി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ഫാദില്‍ പന്നിയങ്കര, സല്‍മാന്‍ ഫാറൂഖി എന്നിവര്‍ ജോ: കണ്‍വീനര്‍മാരുമാണ്. വിവിധ വകുപ്പ് ഭാരവാഹികള്‍: എം അബ്ദുല്‍റശീദ്, ബി വി മെഹ്ബൂബ് (ഫിനാന്‍സ്), എ അബ്ദുല്ലത്തീഫ്, റാഫി രാമനാട്ടുകര (പ്രചാരണം), എം ടി അബ്ദുല്‍ഗഫൂര്‍, നവാസ് അന്‍വാരി (ദഅ്‌വത്ത്), കുഞ്ഞിക്കോയ ഒളവണ്ണ, ശനൂബ് ഒളവണ്ണ (റജിസ്‌ട്രേഷന്‍), ശുക്കൂര്‍ കോണിക്കല്‍, പി സി അബൂബക്കര്‍ (മീഡിയ), പി സി അബ്ദുറഹ്മാന്‍, നസീം മടവൂര്‍ (ബ്രാന്റിംഗ് & ഐ ടി), അബ്ദുസ്സലാം കാവുങ്ങല്‍, ടി കെ മുഹമ്മദലി (ട്രാന്‍സ്‌പോര്‍ട്ടിംഗ്), അബ്ദുല്‍മജീദ് പുത്തൂര്‍, നസീര്‍ ചെറുവാടി (കലാ സാഹിത്യമേള), ഉമര്‍ ഫാറൂഖ് പുതിയങ്ങാടി, സാജിര്‍ ഫാറൂഖി (യൂണിറ്റി വളണ്ടിയര്‍), സഫൂറ തിരുവണ്ണൂര്‍, ശമീന ഇയ്യക്കാട് (വിമണ്‍സ് വിംഗ്). സംഘാടക സമിതി യോഗം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ ജില്ല

കണ്ണൂര്‍: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിന് കെ എല്‍ പി യൂസുഫ് എലാങ്കോട് മുഖ്യരക്ഷാധികാരിയും സി സി ശക്കീര്‍ ഫാറൂഖി ചെയര്‍മാനും ഡോ. അബ്ദുല്‍ജലീല്‍ ഒതായി ജന. കണ്‍വീനറുമായി കണ്ണൂര്‍ ജില്ലയില്‍ 501 അംഗ സമിതി രൂപീകരിച്ചു. വിവിധ വകുപ്പ് ഭാരവാഹികള്‍: സി എ അബൂബക്കര്‍, ടി മുഹമ്മദ് നജീബ് (ധനകാര്യം), വി മൊയ്തു സുല്ലമി, അബ്ദുസ്സത്താര്‍ ഫാറൂഖി (ദഅ്‌വത്ത്), മുഹമ്മദ് റാഫി തളിപ്പറമ്പ, സഈദ് കൊളേക്കര (പ്രചാരണം), പി ടി പി മുസ്തഫ, റസല്‍ കക്കാട് (മീഡിയ), റമീസ് പാറാല്‍, റബീഹ് മാട്ടൂല്‍, (ഐ ടി & സോഷ്യല്‍ മീഡിയ), വി വി മഹ്മൂദ്, ജസീല്‍ പൂതപ്പാറ (രജിസ്‌ട്രേഷന്‍), ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി, സാദിഖ് മാട്ടൂല്‍ (ഗതാഗതം), റാഫി പേരാമ്പ്ര, ജൗഹര്‍ ചാലക്കര (കലാസാഹിത്യം, കായിക മത്സരങ്ങള്‍), നാസര്‍ ധര്‍മടം, അനസ് തളിപ്പറമ്പ (യൂനിറ്റി, വളണ്ടിയര്‍), ഖൈറുന്നിസ ഫാറൂഖിയ്യ, കെ പി ഹസീന (വനിതാ വിംഗ്), ഫയാസ് കരിയാട്, ഷജിന്‍ വളപട്ടണം (കാമ്പസ് വിംഗ്), റാഹിദ് മാട്ടൂല്‍, ഇമാദ് മാട്ടൂല്‍ (കിഡ്‌സ്). സംഘാടക സമിതി രൂപീകരണയോഗം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി സി മമ്മു കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു.
