പുളിക്കല്‍ എബിലിറ്റിയുടെ വിശുദ്ധ ഖുര്‍ആന്‍ ആംഗ്യഭാഷാ വിവര്‍ത്തന പദ്ധതിക്ക് തുടക്കമായിപുളിക്കല്‍ എബിലിറ്റിയുടെ വിശുദ്ധ ഖുര്‍ആന്‍ ആംഗ്യഭാഷാ വിവര്‍ത്തന പദ്ധതിക്ക് തുടക്കമായി

പുളിക്കല്‍: ശ്രവണ പരിമിതരുടെ വിശുദ്ധ ഖുര്‍ആന്‍ പഠനം ലക്ഷ്യമാക്കി എബിലിറ്റി ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച ആംഗ്യഭാഷാ വിവര്‍ത്തന പദ്ധതിയുടെ ഉദ്ഘാടനവും പ്രഥമ വാള്യത്തിന്റെ പ്രകാശനവും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് എബിലിറ്റി ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച വിവിധ പദ്ധതികളുടെ തുടര്‍ച്ചയാണിത്.
ബധിരത പ്രകടമായ വൈകല്യമല്ലെങ്കിലും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ആംഗ്യഭാഷാ സഹായം അനിവാര്യമാണ്. ഇതിനു പരിഹാരമായ ബോധവത്കരണ ക്ലാസുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍, ജുമുഅ ഖുത്ബ, വിവാഹ ഖുത്ബ എന്നിവയുടെ തത്സമയ ആംഗ്യഭാഷാ പരിവര്‍ത്തനം എന്നിവ നടപ്പിലാക്കിയ എബിലിറ്റിയുടെ പുതിയ ചുവടുവെപ്പാണ് വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ ആംഗ്യഭാഷ വിവര്‍ത്തന പദ്ധതി. ഈ ആംഗ്യഭാഷ പ്രസിദ്ധീകരണത്തിന്റെ കോപ്പികള്‍ സൗജന്യമായി എബിലിറ്റിയില്‍ നിന്നു ലഭിക്കുന്നതാണ്. ടി വി ഇബ്‌റാഹിം എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. എബിലിറ്റി ചെയര്‍മാന്‍ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം പികെ സി അബ്ദുറഹ്മാന്‍, എബിലിറ്റി മുഖ്യ രക്ഷാധികാരി പാറപ്പുറത്ത് ബാവ ഹാജി, ഡി എ പി എല്‍ സംസ്ഥാന പ്രസിഡന്റ് ബഷീര്‍ മമ്പുറം, മുഹമ്മദലി ചുണ്ടക്കാടന്‍, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കായല്‍മഠത്തില്‍, പുളിക്കല്‍ ഗ്രാമപഞ്ചായത്തംഗം പി അഷറഫ്, ഡോ. യഹ്‌യാഖാന്‍, ജമാല്‍ പുളിക്കല്‍ പങ്കെടുത്തു.
