കൗതുകമായി കുട്ടികളുടെ ഇഫ്താര്‍ സംഗമം

ജിദ്ദ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഹുദാ മദ്‌റസാ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായി. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. മുഷ്‌കാത്ത് മുഹമ്മദലി കുട്ടികളുമായി സംവദിച്ചു. അല്‍ഹുദാ പ്രിന്‍സിപ്പല്‍ ലിയാഖത്ത് അലി ഖാന്‍, ഷമീര്‍ സ്വലാഹി, റഫീഖ് പെരൂള്‍ എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് അലി, സാജിദ്, മുബാറക് പി, റഷാദ് കരുമാര, ബഷീര്‍ വിപി, ബഷീര്‍ ക്രിയേറ്റീവ്, സമീര്‍ അലി, ശാഹുല്‍ കൊടവണ്ടി, സിബ്ഗത്, അബ്ദുറഹ്മാന്‍ വല്യകത്ത്, ജസ്‌ന, അസ്‌ന, റഹീല, ഷാനിബ, റിസ, നീലൂഫര്‍, മുബീന, സീനത്ത്, സുമയ്യ, ഫാത്തിമ നേതൃത്വം നല്‍കി.
