മുജാഹിദ് കണ്‍വന്‍ഷനും ഇഫ്താര്‍ മീറ്റും
ആലപ്പുഴ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കണ്‍വന്‍ഷനും ഇഫ്താര്‍ മീറ്റും സംസ്ഥാന സെക്രട്ടറി സുബൈര്‍ അരൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി കെ അസൈനാര്‍ അധ്യക്ഷത വഹിച്ചു. എ പി നൗഷാദ്, പി നസീര്‍, ഷമീര്‍ ഫലാഹി, കലാമുദ്ദീന്‍, മുബാറക് അഹമ്മദ്, നസീര്‍ കായിക്കര, പി കെ എം ബഷീര്‍, അബ്ബാസ് മൗലവി, റഫീഖ് അരൂര്‍ പ്രസംഗിച്ചു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ അരൂര്‍ മണ്ഡലം സ്വാഗതസംഘം ഭാരവാഹികളായി പി കെ എം ബഷീര്‍ (ചെയര്‍മാന്‍), അബ്ബാസ് മൗലവി (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
