1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഓണ്‍ലൈന്‍ ചാരിറ്റിയും കള്ള നാണയങ്ങളും

അബ്ദുല്‍ മുനീര്‍

കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ടവരെ കണ്ടെത്തി സഹായങ്ങളെത്തിക്കാന്‍ ചാരിറ്റി സംവിധാനങ്ങള്‍ സജീവമായിരുന്നു ഒരു കാലത്ത്. എന്നാല്‍, അതൊരു നല്ല കറവപ്പശുവാണെന്നും സല്‍പേരിനൊപ്പം സമ്പത്തു കൂടി നേടാവുന്ന സംവിധാനമാണെന്നും തോന്നിത്തുടങ്ങിയ ചിലരെങ്കിലും ചാരിറ്റിയെ കച്ചവടകണ്ണിലൂടെ നോക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ശതമാനവും ഷെയറും പറഞ്ഞുറപ്പിച്ച് സംഖ്യ പിരിച്ചെടുത്തു നല്കുന്ന ഇക്കൂട്ടര്‍ക്ക് പക്ഷേ, ധാരാളം അനുയായിവൃന്ദങ്ങളുണ്ട് എന്നതാണ് സങ്കടകരം.
ഏതു പ്രതിസന്ധികളിലും സാമൂഹിക ഉത്തരവാദിത്തത്തോടെ കഷ്ടപ്പെടുന്നവന്റെ അഭിമാനം വ്രണപ്പെടുത്താതെ സഹായമെത്തിക്കുക എന്നതാണ് മാതൃകാപരമായ കാര്യം. അല്ലാത്തവയിലൊക്കെ ധന മോഹവും പ്രശസ്തി മോഹവുമൊക്കെ കടന്നു വരുന്നുണ്ട്.
ഇസ്ലാമിലെ സാമ്പത്തിക വ്യവസ്ഥ മുസ്ലിംകളെങ്കിലും പൂര്‍ണാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ മിക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. വലതു കൈ നല്കുന്നത് ഇടതു കൈ അറിയരുതെന്നും അര്‍ഹരെ തേടി ദാനം ചെയ്യണമെന്നും കൃത്യമായ സകാത്ത് നല്കണമെന്നുമൊക്കെയുള്ള നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ തീരുന്നതേയുള്ളൂ നമ്മുടെ നാട്ടിലെ പ്രശ്‌നങ്ങള്‍. അതിന് ആര് മുന്‍കൈ എടുക്കും?

Back to Top