ഫോക്കസ് ദമ്മാം ടാലന്റ് ടീന്‍സ് ക്ലബ്ബ്
ദമ്മാം: ഫോക്കസ് ദമ്മാം ഡിവിഷനു കീഴില്‍ ടാലന്റ് ടീന്‍സ് ക്ലബ്ബ് രൂപീകരിച്ചു. കുട്ടികളുടെ മികവ് പരിപോഷിപ്പക്കല്‍, വ്യക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയവക്ക് ഊന്നല്‍ നല്‍കിയായിരിക്കും ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍. ടീന്‍സ് ഹാങ് ഔട്ട് സെഷന് സാജിദ് ആറാട്ടുപ്പുഴയും ഗോള്‍ സെറ്റിംഗ് & മാത്തമാറ്റിക്‌സ് ഗെയിംസിന് മൊയ്തീന്‍ പട്ടാമ്പിയും നേതൃത്വം നല്‍കി. അഖില്‍ കൈപ്പമംഗലം, ശബീര്‍ വെള്ളാടത്ത്, അബ്ദുല്ല തൊടിക, നസീമുസ്സബാഹ്, ക്ലബ്ബ് ചെയര്‍മാന്‍ ഷറഫുദ്ദീന്‍ ഷാ, കണ്‍വീനര്‍ സജില്‍ നിലമ്പൂര്‍, ഫോക്കസ് ദമ്മാം ഡിവിഷന്‍ മാനേജര്‍ എം വി നൗഷാദ്, അന്‍ഷാദ് കാവില്‍, അജ്മല്‍ കൊളക്കാടന്‍, മുജീബുറഹ്മാന്‍ കുഴിപ്പുറം, അന്‍സാര്‍ വെള്ളോടത്ത്, വാസിക് നല്ലളം, നസീം അബ്ദുറഹ്മാന്‍ പ്രസംഗിച്ചു.
