സുബൈദ ടീച്ചര്‍
കെ എം ഹുസൈന്‍ മഞ്ചേരി
മഞ്ചേരി: എം ജി എം മുന്‍ ജില്ലാ പ്രസിഡന്റ് സുബൈദ ടീച്ചര്‍ (73) നിര്യാതയായി. പരേതനായ കോര്‍മത്ത് അബ്ദുല്‍ഖാദറിന്റെ ഭാര്യയാണ്. ജനനം കൊണ്ട് ആലപ്പുഴ സ്വദേശിനിയാണെങ്കിലും വര്‍ഷങ്ങളായി മഞ്ചേരിയിലെ മത സാമൂഹിക രംഗത്ത് സജീവമായിരുന്നു സുബൈദ ടീച്ചര്‍. പ്രസ്ഥാനത്തിന് വെല്ലുവിളി നേരിട്ട സന്ദര്‍ഭങ്ങളിലൊക്കെ സത്യത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ അവര്‍ ധീരത കാണിച്ചു. എം ജി എം മഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. മക്കള്‍: നജീബ്, ഹാരിസ്, നസീറ, ഹാഷിം. അല്ലാഹു സ്വര്‍ഗത്തില്‍ ഇടം നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)