ടി കെ സലാം മാസ്റ്റര്‍
അമീന്‍ മയ്യേരി
പറവന്നൂര്‍: പ്രദേശത്ത് മുജാഹിദ് പ്രസ്ഥാനത്തിന്റെ വ്യാപനത്തിലും വളര്‍ച്ചയിലും ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച കിഴക്കെപാറ സ്വദേശി ടി കെ സലാം മാസ്റ്റര്‍ (82) നിര്യാതനായി. തന്റെ പിതാവ് ടി കെ കുഞ്ഞഹമ്മദ് മാസ്റ്ററുടെ കൈപിടിച്ച് 1960-കളില്‍ തന്റെ വിദ്യാര്‍ഥി കാലഘട്ടത്തില്‍ തന്നെ മുജാഹിദ് പ്രസ്ഥാനത്തി ല്‍ സജീവമായിരുന്നു. ആദ്യ കാലഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ മിക്ക യാത്രകളിലും ശബാബും ചന്ദ്രികയും എപ്പോഴും കൂടെയുണ്ടാകുമായിരുന്നു. വളവന്നൂര്‍ അന്‍സാറുല്ല സംഘവുമായി ചേര്‍ന്ന് ഏറെ കാലം മുജാഹിദ് പ്രസ്ഥാനത്തിന്റെ അമരത്തുണ്ടായിരുന്നു. 1970 മുതല്‍ 2007 വരെ ചന്ദ്രിക റിപ്പോര്‍ട്ടറായും ലേഖകനായും പ്രവര്‍ത്തിച്ചു. 1973-ല്‍ രൂപീകരിച്ച പറവന്നൂര്‍ നദ്‌വത്തുല്‍ മുസ്‌ലിഹീന്‍ സംഘത്തിന്റെ സ്ഥാപക സെക്രട്ടറിയായും 25 വര്‍ഷത്തോളം അതിന്റെ കാര്യദര്‍ശിയുമായിരുന്നു. പറവന്നൂര്‍ മഹല്ല് കോര്‍ഡിനേഷന്റെ സെക്രട്ടറിയായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. 2000-ല്‍ സ്ഥാപിച്ച പുത്തനത്താണി ശാന്തി പാലിയേറ്റീവിന്റെ സ്ഥാപക കാലം മുതലുള്ള സജീവ വളണ്ടിയറും കമ്മറ്റി അംഗവുമായിരുന്നു. പുത്തനത്താണി മണ്ഡലം നദ്‌വത്തുല്‍ മുജാഹിദീന്റെ അമരത്ത് ഏറെ കാലം പ്രവര്‍ത്തിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമിയുടെ ഭാര്യാ സഹോദരനാണ്. അ ല്ലാഹു പരേതന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കട്ടെ (ആമീന്‍)