ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ല ‘ക്വിയാദ’ ലീഡേഴ്‌സ് സമ്മിറ്റ്

കോഴിക്കോട്: ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച ക്വിയാദ ലീഡേഴ്‌സ് സമ്മിറ്റ് സംസ്ഥാന സെക്രട്ടറി ഷാനവാസ് ചാലിയം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇഖ്ബാല്‍ സുല്ലമി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം, സാജിര്‍, നവാസ് അന്‍വാരി, ജാസിര്‍ നന്മണ്ട, ഇല്‍യാസ് പാലത്ത്, മിസ്ബാഹ് ഫാറൂഖി, ഇര്‍ഷാദ് ഫാറൂഖി, ഫാദില്‍, റാഫി പ്രസംഗിച്ചു. ഏപ്രില്‍ 2-ന് കാക്കൂരില്‍ നടക്കുന്ന ജില്ലാ തസ്‌കിയ സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന സെക്രട്ടറി ജിസാര്‍ ഇട്ടോളി നിര്‍വഹിച്ചു.
