21 Saturday
December 2024
2024 December 21
1446 Joumada II 19

NEETന് ഇപ്പോള്‍ അപേക്ഷിക്കാം


ദേശീയതലത്തില്‍ എം ബി ബി എസ്, ബി ഡി എസ്, ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ കോഴ്‌സുകളുടെ ബിരുദതല മെഡിക്കല്‍ പ്രവേശത്തിനുള്ള പരീക്ഷയായ NEET യു ജി മെയ് 7-ന് നടക്കും. അപേക്ഷ ഏപ്രില്‍ 6 രാത്രി വൈകുന്നേരം 9 വരെ neet.nta.nic.in വഴിനല്‍കാം. അപേക്ഷാ ഫീസ്: ജനറല്‍ 1700 രൂപ, ഇ ഡബ്ല്യു എസ്/ ഒ ബി സി 1600 രൂപ, പട്ടിക, ഭിന്നശേഷി, തേര്‍ഡ് ജെന്‍ഡര്‍ 1000 രൂപ, വിദേശത്ത് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്നവര്‍ക്ക് 9500 രൂപ.

ഇന്ത്യന്‍ സ്റ്റാറ്റിറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍
ഗണിതപഠനത്തിന് അപേക്ഷിക്കാം

ഗണിതശാസ്ത്ര/ സ്റ്റാറ്റിസ്റ്റിക്‌സ് അനുബന്ധ വിഷയങ്ങളില്‍ ബിരുദ ബിരുദാനന്തര തലത്തില്‍ പഠനസൗകര്യം ഒരുക്കുന്ന ഇന്ത്യന്‍ സ്റ്റാറ്റിറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ കോഴ്‌സുകളിലേക്ക് ഏപ്രില്‍ 5 വരെ https://www.isical.ac.in വഴി അപേക്ഷിക്കാം. മെയ് 14ന് പ്രവേശന പരീക്ഷ നടക്കും. കേരളത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷ ഫീസ് ജനറല്‍ ആണ്‍കുട്ടികള്‍ക്ക്1500, പെണ്‍കുട്ടികള്‍ക്ക് 1000, സംവരണ വിഭാഗത്തിന് 750 രൂപ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എന്‍ ഐ ടികളില്‍ എം സി എ
രാജ്യത്തെ എന്‍ ഐ ടികളില്‍ മാസ്റ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (MCA) പ്രോഗ്രാം പ്രവേശനത്തിനായി ദേശീയതലത്തില്‍ നടക്കുന്ന പരീക്ഷയായ NIMCET 2023ന് ഏപ്രില്‍ 10 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. പരീക്ഷ ജൂണ്‍ 11-ന്. മാത്തമാറ്റിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, കുറഞ്ഞത് മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിലൂടെ ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കില്‍ ബി ഇ/ ബി ടെക് ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് 2500 രൂപ (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 1250 രൂപ) കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും http://nimcet.in

ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ കോഴ്‌സുകള്‍
ഗണിതശാസ്ത്ര പഠന ഗവേഷണ മേഖലയില്‍ പ്രസിദ്ധമായ സ്ഥാപനമായ ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ https://www.cmi.ac.in വഴി ഏപ്രില്‍ 9 വരെ അപേക്ഷിക്കാം. മാത്തമാറ്റിക്‌സിനൊപ്പം ഫിസിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവ അടങ്ങിയ രണ്ട് ത്രിവത്സര ബിരുദവും എം എസ് സിയും മറ്റു ഗവേഷണ പ്രോഗ്രാമുകളും ലഭ്യമാണ്. പ്രവേശന പരീക്ഷ മെയ് ഏഴിന്.

Back to Top