17 Tuesday
March 2026
2026 March 17
1447 Ramadân 28

കിഡ്‌സ് ലൈബ്രറി ആരംഭിച്ചു

മഞ്ചേരി: വിദ്യാര്‍ഥികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി ചെങ്ങര നൂറുല്‍ ഖുര്‍ആന്‍ മദ്‌റസയില്‍ ആരംഭിച്ച ഇഖ്‌റഅ് കിഡ്‌സ് ലൈബ്രറി അബ്ദുല്‍ ഖാദര്‍ കടവനാട് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കുന്ന പുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ മാസംതോറും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാവുന്ന വിധം ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ തയ്യാറാക്കുന്ന വായനാ കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ നല്ല വായനക്കാരെ കണ്ടെത്തി പുരസ്‌കാരങ്ങള്‍ നല്‍കുന്നതാണ് പദ്ധതി. നഷ്‌വാ തഹാരിന്‍ ഖുര്‍ആന്‍ സന്ദേശം അവതരിപ്പിച്ചു. സി ഇബ്‌റാഹീം ഫാറൂഖി, കെ അബ്ദുല്‍ഗഫൂര്‍, ജഹ്ഫര്‍ സ്വലാഹി, എം മുജീബ് റഹ്മാന്‍, നാസിഹ് പ്രസംഗിച്ചു.

Back to Top