1 Saturday
August 2026
2026 August 1
1448 Safar 16

ഏഴോം ആശ്രയ ട്രസ്റ്റ് സംഗമം


കണ്ണൂര്‍: ഏഴോം ആസ്ഥാനമായുള്ള ആശ്രയ എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അഗതികളെ പങ്കെടുപ്പിച്ചുള്ള സംഗമം കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന മുഖ്യാതിഥിയായിരുന്നു. രാധാകൃഷ്ണന്‍ കാവുമ്പായി ‘പാലിയേറ്റീവ് കെയറിന്റെ പ്രസക്തി ഇന്ന്’ വിഷയത്തില്‍ പ്ര സംഗിച്ചു. രോഗികള്‍ക്കുള്ള ഉപകരണ വിതരണം ശംസുദ്ദീന്‍ പാലക്കോട് നിര്‍വഹിച്ചു.
ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ എന്‍ കെ രഹ്‌ന അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, എം ജി എം സംസ്ഥാന ജന.സെക്രട്ടറി സി ടി ആയിഷ, കെ പി ഹസീന, സി സി ശക്കീര്‍ ഫാറൂഖി, നസറി അബ്ദുല്ല, ജമീല അശ്‌റഫ് പ്രസംഗിച്ചു.

Back to Top