3 Monday
August 2026
2026 August 3
1448 Safar 18

ആലപ്പുഴ മണ്ഡലം വഹ്ദ ഇസ്‌ലാഹി സമ്മിറ്റ്


ആലപ്പുഴ: സോണല്‍ ഇസ്‌ലാഹി സമ്മിറ്റ് വലിയകുളം മസ്ജിദുര്‍റഹ്മയില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ മാതൃകാപരമായ ജീവിതം നയിക്കണമെന്നും നന്മയ്ക്ക് പ്രേരണ നല്‍കുന്ന എല്ലാവരെയും ചേര്‍ത്ത് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി എ പി നൗഷാദ് അധ്യക്ഷത വഹിച്ചു. ഷമീര്‍ ഫലാഹി, ഷിയാസ് സലഫി, കലാമുദീന്‍, മുബാറക് അഹമ്മദ്, സാഹിബ് ജാന്‍, സജീത്, ഗഫൂര്‍ റാവുത്തര്‍, എസ് എം ഷജീര്‍, ഷൈനി ഷമീര്‍, ഷിഫാ ഫാത്തിമ പ്രസംഗിച്ചു. സര്‍ഗോത്സവ് ജില്ലാ പ്രതിഭ മിസ്‌രിയ നഹാസിനുള്ള ഉപഹാരം എന്‍ എം അബ്ദുല്‍ജലീല്‍ സമ്മാനിച്ചു.

Back to Top