4 Tuesday
August 2026
2026 August 4
1448 Safar 19

അല്‍ഫിത്‌റ സ്‌കൂള്‍ വാര്‍ഷികം

ശ്രീമൂലനഗരം: ശൈശവ വിദ്യാഭ്യാസത്തിന് അല്‍ ഫിത്‌റ സ്‌കൂളുകള്‍ നടത്തുന്ന സേവനം മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡന്റ് സനിതാ റഹീം അഭിപ്രായപ്പെട്ടു. ശ്രീമൂലനഗരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഫിത്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂളിന്റെ ഏഴാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിദ്യാര്‍ഥികള്‍ക്കുള്ള സനദ് ദാനം ഫിത്‌റ എജ്യൂക്കേഷന്‍ സൊസൈറ്റി അംഗങ്ങള്‍ നിര്‍വഹിച്ചു. ചൊവ്വര ചുള്ളിക്കാട്ട് മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എന്‍ ഇ ജലാല്‍, വി എച്ച് അബ്ദുല്‍ഖാദര്‍, എം കെ ശാക്കിര്‍, ടി വൈ നൂര്‍മുഹമ്മദ്, ഇ എം അബ്ദുറഹ്മാന്‍, വി എച്ച് യഅ്ഖൂബ്, എം എം മക്കാര്‍, എം എച്ച് ഷജീര്‍, എം പി അബ്ദുറഹ്മാന്‍, എ യു അബ്ദു, എം എം അബ്ബാസ് സ്വലാഹി, എം എം അബ്ദുല്‍ കരീം, പ്രിന്‍സിപ്പല്‍ സൗദ സലിം, നിശ ടീച്ചര്‍ പ്രസംഗിച്ചു.

Back to Top