23 Thursday
October 2025
2025 October 23
1447 Joumada I 1

മുജാഹിദ് പാരമ്പര്യം

ആയിശ ഹുദ എ വൈ

ഇന്ന് ഇസ്‌ലാം ഏറ്റവുമധികം പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത് സ്ത്രീകള്‍ക്കുള്ള അവകാശത്തിന്റെ വിഷയത്തി ലാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ എപ്രകാരമാണ് മുസ്‌ലിം സ്ത്രീകള്‍ പരിഗണിക്കപ്പെട്ടിരുന്നത് എന്നത് പരിശോധിക്കേണ്ടത് അനിവാര്യമാണ്. പുരുഷന്മാരേക്കാള്‍ ഒരുപടി മുന്നിലാണ് ഇസ്‌ലാമിന് സ്ത്രീകളോടുള്ള സമീപനം.
നിലവിലെ സമൂഹത്തിന്റെ ഇസ്‌ലാമിക വിരുദ്ധ കാഴ്ചപ്പാടിനെതിരെ ശക്തമായ പ്രതിഷേധമായി സി ടി ആയിശ ടീച്ചറുടെ ‘മുസ്‌ലിം സ്ത്രീകളും മുജാഹിദ് പാരമ്പര്യവും’ എന്ന ലേഖനം. സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തുന്ന രീതിയിലുള്ള പാരമ്പര്യമാണ് മുജാഹിദുകള്‍ സ്വീകരിച്ചുപോന്നിട്ടുള്ളത്. വിദ്യാഭ്യാസ, സാംസ്‌കാരികരംഗത്ത് തന്റേതായ മുദ്ര പതിപ്പിക്കാനും സജീവമായി പ്രവര്‍ത്തിക്കാനും മതശാസനകള്‍ പാലിച്ചുകൊണ്ട് നിലനില്‍ക്കാനും കഴിയുമെന്ന് ലേഖനം വ്യക്തമാക്കുന്നു.

Back to Top