‘വിശ്വമാനവികതക്ക് വേദവെളിച്ചം’ മുജാഹിദ് സംസ്ഥാന സമ്മേളന പ്രമേയം പുറത്തിറക്കി
കോഴിക്കോട്: 2023 ഡിസംബര്‍ 28, 29, 30, 31 തീയതികളില്‍ മലപ്പുറത്ത് നടത്താന്‍ നിശ്ചയിച്ച മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രമേയമായി ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ തെരഞ്ഞെടുത്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സം സ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രമേയം പുറ ത്തിറക്കി. സംസ്ഥാന ട്രഷറര്‍ എം അഹ്മദ്കുട്ടി മദനി, വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി, ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, എം ജി എം സംസ്ഥാന ട്രഷറര്‍ റുക്‌സാന വാഴക്കാട്, വൈസ് പ്രസിഡന്റ് വി സി മറിയക്കുട്ടി സുല്ലമിയ്യ എന്നിവര്‍ സംബന്ധിച്ചു.