7 Wednesday
October 2026
2026 October 7
1448 Rabie Al-Âkher 24

യാത്രയയപ്പ് പാര്‍ട്ടികളുടെ പേരില്‍ നടക്കുന്ന അഴിഞ്ഞാട്ടങ്ങള്‍ അവസാനിപ്പിക്കണം – എം എസ് എം

കോഴിക്കോട് : സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടികളുടെ പേരില്‍ നടക്കുന്ന അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ അധികൃതരുടെ ഇടപെടല്‍ ഉണ്ടാവണമെന്ന് എം എസ് എം സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. സെന്റ് ഓഫ് പാര്‍ട്ടികളുടെ പേരില്‍ ലഹരി മരുന്ന് ഉപയോഗവും അനാശ്യാസ പ്രവര്‍ത്തനങ്ങളും, ക്യാമ്പസുകളില്‍ പോലും വാഹനങ്ങളില്‍ അഭ്യാസ പ്രകടനങ്ങളും നടക്കുന്നുണ്ട്. ഇത്തരം പ്രകടനങ്ങളില്‍ ജീവന്‍ പൊലിഞ്ഞ ഒരുപാട് സംഭവങ്ങള്‍ മുന്നിലുണ്ടായിരിക്കെ അധികൃതരുടെ മൗനം അപകടം വിളിച്ച് വരുത്തുമെന്നും എം എസ് എം സംസ്ഥാന പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. സംഗമം കെ എന്‍എം സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷധ വഹിച്ചു. നവാസ് അന്‍വരി, ജസിന് നജീബ്, ഫഹീം പുളിക്കല്‍, സമാഹ് ഫാറൂഖി, ബാദുഷ ഫൈസല്‍, ഷഫീഖ് അസ്ഹരി, അന്‍ഷിദ് നരിക്കുനി, ഷഹീം പാറന്നൂര്‍, നദീര്‍ മൊറയൂര്‍, ലുക്മാന്‍ പോത്തുകല്‍, ദാനിഷ് പ്രസംഗിച്ചു.

Back to Top